GeoSnap - Smart GPS Camera
GeoSnap Logo


GeoSnap

Smart GPS Camera

🚨 ഫോട്ടോയിൽ ലൊക്കേഷൻ വെക്കാൻ ഇനി പരസ്യം കണ്ട് മടുക്കേണ്ട! 🚨

Playstore-ലെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിന്റെ സ്റ്റോറേജ് കളയുന്നതും, ഓരോ ഫോട്ടോ എടുക്കുമ്പോഴും വരുന്ന പരസ്യങ്ങൾ കണ്ട് സമയം കളയുന്നതും നമുക്ക് നിർത്താം! ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു കിടിലൻ പരിഹാരമായി ഇതാ ഒരു സൂപ്പർ ടൂൾ - GeoSnap 📸📍
🚫
No Ads, No Installation ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട, ശല്യപ്പെടുത്തുന്ന പരസ്യങ്ങളുമില്ല! വെബ് ബ്രൗസറിൽ ലിങ്ക് ഓപ്പൺ ചെയ്താൽ മാത്രം മതി.
🌍
കൃത്യമായ ലൊക്കേഷൻ നിങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്, കൃത്യമായ GPS (Lat/Long), തിയ്യതി, സമയം എന്നിവ മനോഹരമായ ബാഡ്ജായി ഫോട്ടോയിൽ തനിയെ വരും.
🛠️
കൂടുതൽ ഫീച്ചറുകൾ ഇതിൽ തന്നെയുള്ള എഡിറ്റർ ഉപയോഗിച്ച് ഫോട്ടോ ക്രോപ്പ് ചെയ്യാനും, ബാക്ക്ഗ്രൗണ്ട് മാറ്റാനും, വാട്ടർമാർക്കോ ടെക്സ്റ്റുകളോ ആഡ് ചെയ്യാനും സാധിക്കും.
📲
എല്ലാവർക്കും ഉപയോഗപ്രദം ഓഫീസിലെ ഫീൽഡ് വർക്കുകൾക്കും, ലൊക്കേഷൻ വെച്ചുള്ള റിപ്പോർട്ടിങ്ങിനും ഉപയോഗിക്കാൻ ഏറ്റവും മികച്ചത്!

📝 എങ്ങനെ ഉപയോഗിക്കാം? (SOP)

1
ഫോട്ടോ എടുക്കുക സ്ക്രീനിൽ കാണുന്ന 'ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കൂ' എന്നതിൽ ക്ലിക്ക് ചെയ്യുക (അല്ലെങ്കിൽ ഗാലറിയിൽ നിന്ന് ഫോട്ടോ ഓപ്പൺ ചെയ്യാം).
2
ലൊക്കേഷൻ പെർമിഷൻ നൽകുക Location/GPS Permission ചോദിക്കുമ്പോൾ 'Allow' കൊടുക്കുക (ലൊക്കേഷൻ കൃത്യമായി വരാൻ വേണ്ടിയാണിത്).
3
ലൊക്കേഷൻ ബാഡ്ജ് സെറ്റ് ചെയ്യാം ഫോട്ടോ എടുത്ത ശേഷം, വലതുവശത്തെ പാനലിൽ നിന്നും ലൊക്കേഷൻ ബാഡ്ജ് എവിടെ വേണമെന്ന് സെറ്റ് ചെയ്യാം.
4
സേവ് & ഷെയർ താഴെ കാണുന്ന 'Share via WhatsApp' ബട്ടൺ ക്ലിക്ക് ചെയ്ത് നേരിട്ട് ഗ്രൂപ്പുകളിലേക്ക് അയക്കാം, അല്ലെങ്കിൽ 'Download Image' വഴി ഫോണിലേക്ക് സേവ് ചെയ്യാം!
OPEN GEOSNAP

SPECIAL THANKS TO

Rubundroid
Logo Designed by - Sanosh
eDraft Logo


eDraft

Office Document Editor

🎯 കേരള സർക്കാർ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്! 🎯

ഓഫീസ് കത്തുകളും ഡ്രാഫ്റ്റുകളും തയ്യാറാക്കാൻ ഇനി MS Word-ന് പിന്നാലെ പോകേണ്ട! ഉബുണ്ടു, വിൻഡോസ്, മാക് തുടങ്ങി ഏത് കമ്പ്യൂട്ടറിലും ഒന്നും ഇൻസ്റ്റാൾ ചെയ്യാതെ തന്നെ തികച്ചും സൗജന്യമായി ഉപയോഗിക്കാവുന്ന കിടിലൻ ഓഫീസ് ഡോക്യുമെന്റ് എഡിറ്റർ! 🚀
1
ഇൻസ്റ്റലേഷൻ വേണ്ട 🚫 വെബ് ബ്രൗസറിൽ ലിങ്ക് ഓപ്പൺ ചെയ്യുക, ടൈപ്പിംഗ് തുടങ്ങുക! സിസ്റ്റം സ്ലോ ആകുമെന്നോ ലൈസൻസ് വേണമെന്നോ ഉള്ള ടെൻഷൻ ഇനി വേണ്ട.
2
മംഗ്ലീഷ് ടു മലയാളം ടൈപ്പിംഗ് ⌨️ മലയാളം ടൈപ്പിംഗ് അറിയില്ലേ? പ്രശ്നമില്ല! ഇതിൽ മലയാളം ടോഗിൾ ഓൺ ചെയ്ത് മംഗ്ലീഷിൽ ടൈപ്പ് ചെയ്ത് 'Space' അടിച്ചാൽ മതി, തനിയെ പക്കാ മലയാളമാകും!
3
റെഡിമെയ്ഡ് കത്ത് ടെംപ്ലേറ്റുകൾ 📄 ഗവൺമെന്റ് ഓഫീസുകളിലേക്കുള്ള ഔദ്യോഗിക കത്തുകളുടെയും മറ്റ് ആവശ്യങ്ങൾക്കുമുള്ള ഫോർമാറ്റുകൾ ഒറ്റ ക്ലിക്കിൽ ലഭ്യമാണ്.
4
ഫ്ലോട്ടിങ് ടെക്സ്റ്റ് & സീൽ അറേഞ്ച്മെന്റ് 🖋️ പേജിൽ എവിടെ വേണമെങ്കിലും ബോക്സുകൾ ഡ്രാഗ് ചെയ്തു വെക്കാം. റൗണ്ട് സീൽ, ഒപ്പ്, ലോഗോ എന്നിവ കറക്റ്റ് സ്ഥലത്ത് വെക്കാൻ ഇനി കഷ്ടപ്പെടേണ്ട.
5
പക്കാ ഓഫീസ് ഫോർമാറ്റിംഗ് 📏 മാർജിനുകൾ (Normal, Office/Binding, Narrow), പോർട്രെയ്റ്റ്/ലാൻഡ്സ്കേപ്പ് മോഡുകൾ ഒറ്റ ക്ലിക്കിൽ സെറ്റ് ചെയ്യാം. ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള മന്ദാരം, കേരളം, മഞ്ചരി ഫോണ്ടുകളും ഇതിലുണ്ട്.
6
ഡ്രാഫ്റ്റ് സേവ് & പ്രിൻ്റ് 💾 ടൈപ്പ് ചെയ്ത ഡോക്യുമെന്റുകൾ ബ്രൗസറിൽ തന്നെ ഡ്രാഫ്റ്റ് ആയി സേവ് ചെയ്തു വെക്കാം. ഒറ്റ ക്ലിക്കിൽ PDF ആയി സേവ് ചെയ്യാനും നേരിട്ട് പ്രിന്റ് എടുക്കാനും സാധിക്കും.
💻
ശ്രദ്ധിക്കുക ഒരു പ്രൊഫഷണൽ ഓഫീസ് എഡിറ്റർ ആയതുകൊണ്ട് തന്നെ, മികച്ച ടൈപ്പിംഗ് അനുഭവത്തിനായി കമ്പ്യൂട്ടറിലോ (Desktop) ലാപ്ടോപ്പിലോ മാത്രം ഉപയോഗിക്കുക.
OPEN eDRAFT APP

SPECIAL THANKS TO

Rubundroid
Logo Designed by - Sanosh
Type on PDF Logo


TYPE ON PDF

Smart Forms Hub

⛱️ എല്ലാ സർക്കാർ ഫോമുകളും ഇനി ഒരൊറ്റ കുടക്കീഴിൽ ⛱️

ഫോമുകൾ തപ്പി നടന്ന് ബുദ്ധിമുട്ടേണ്ട... ഇനി ഫോമുകൾ ഡിജിറ്റലായി പൂരിപ്പിച്ച് എളുപ്പത്തിൽ സേവ് ചെയ്യാം! 🚀
1
എല്ലാം ഒരൊറ്റ കുടക്കീഴിൽ സർക്കാർ ജീവനക്കാർക്ക് ആവശ്യമുള്ള GPF, SLI, ഇൻഷുറൻസ്, അവധി അപേക്ഷകൾ എല്ലാം ഈ ഒറ്റ പേജിൽ ലഭ്യമാണ്.
2
സ്മാർട്ട് സെർച്ച് സൗകര്യം ഫോമുകൾ ഡിപ്പാർട്ട്മെന്റുകൾ തിരിച്ച് ക്രമീകരിച്ചിരിക്കുന്നു. പേരോ വകുപ്പോ ടൈപ്പ് ചെയ്ത് നിമിഷനേരം കൊണ്ട് ഫോം കണ്ടുപിടിക്കാം.
3
ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്യാം സങ്കീർണ്ണമായ ലിങ്കുകളോ പരസ്യങ്ങളോ ഇല്ല. പേരിൽ ക്ലിക്ക് ചെയ്താൽ ഉടൻ PDF തുറന്നു വരും, എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം.
4
ഡിജിറ്റലായി ടൈപ്പ് ചെയ്ത് പൂരിപ്പിക്കാം പ്രിന്റ് എടുത്ത് പേന കൊണ്ട് പൂരിപ്പിക്കുന്നതിന് പകരം, സിസ്റ്റത്തിലോ മൊബൈലിലോ നേരിട്ട് ടൈപ്പ് ചെയ്ത് പൂരിപ്പിക്കാൻ സാധിക്കും.
5
പൂരിപ്പിച്ച വിവരങ്ങളോടെ സേവ് ചെയ്യാം! നിങ്ങൾ പൂരിപ്പിച്ച ഡാറ്റകൾ അതേ പടി ഒരു PDF ആയി സേവ് ചെയ്തു വെക്കാം. ഒരേ വിവരങ്ങൾ വീണ്ടും ടൈപ്പ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം.
!
ശ്രദ്ധിക്കുക ഇതൊരു സ്വതന്ത്ര സഹായ സംവിധാനം മാത്രമാണ്. പുതിയ ഫോമുകൾ ആവശ്യമെങ്കിൽ നിർദ്ദേശിക്കാവുന്നതാണ്.
OPEN TYPE ON PDF APP

SPECIAL THANKS TO

Rubundroid
Logo Desinged by-Sanosh